യാത്രക്കാരുടെ സുരക്ഷാ പരിശോധന കഴിഞ്ഞതിനുശേഷം വിമാനം റദ്ദാക്കി; നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധം

single-img
4 February 2019

നെടുമ്പാശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട ജെറ്റ് എയര്‍വേയ്‌സ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സുരക്ഷാ പരിശോധന നടത്തി യാത്രക്കാരെ സുരക്ഷാ ഹാളിലിരുത്തിയ ശേഷമാണ് വിമാനം പുറപ്പെടില്ലെന്നറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാന കമ്പനി യാത്രക്കാരെ അറിയിച്ചു. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. യാത്രക്കാരുടെ എണ്ണത്തിലെ കുറവാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നും ആരോപണമുണ്ട്.