ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം – ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

single-img
4 February 2019

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം – ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോബി ബസാറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ബി സി ഐ ജി ഹോള്‍ടൈം ഡയറക്ടർ ജിസോ ബേബി ഉദ്ഘാടനം ചെയ്തു. റജു തോട്ടുങ്ങല്‍ (ഹെഡ്, ട്രെയിനിംഗ് & ഡവലപ്മെന്റ്) അധ്യക്ഷനായിരുന്നു.

വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസൺ, എ എസ് ഐ ഉണ്ണി മുഹമ്മദ്, സി.ഇ.ഓ പി.ജി കിഷോർ തുടങ്ങിയവർ വിഷിഷ്ടാതിഥികൾ ആയിരുന്നു.

സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ ജയൻ നിഖിൽ പെരുഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.

ഒരു മാസം ഒരു നിർധന കുടുംബത്തിനെന്ന ക്രമത്തിൽ മാസംതോറും ആവശ്യമായ പലവ്യഞ്ജനങ്ങൾ സൗജന്യമായി നൽകുന്ന “സാന്ത്വനം” പദ്ധതിക്ക് ഈ ചടങ്ങിൽ വച്ച് തുടക്കം കുറിച്ചു.

ഒന്നാം സമ്മാനമായ സ്കൂട്ടി പെപ് സ്കൂട്ടറിന് മാഹിറയും രണ്ടാം സമ്മാനമായ 32 ഇഞ്ച് എൽ.ഇ.ഡി ടീവിക്ക് സ്വർണ്ണലത വിജയകുമാറും അർഹരായി. വിജയികൾക്കു അനിതാ പോൾസൺ സമ്മാനങ്ങൾ കൈമാറി. ബോബി ബസാർ മാനേജർ ദിൽഷൻ ഇബ്രാഹിം സ്വാഗതവും, സി ഡബ്ള്യൂ.പി അംഗം എസ് വിജയ നന്ദിയും പറഞ്ഞു.