കച്ചവടക്കാര്‍ക്ക് ‘ട്രോള്‍ മുന്നറിയിപ്പു’മായി കേരളാ പോലീസ്

single-img
3 February 2019

നിരോധിത പാന്‍ മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രോള്‍ ചിത്രവും ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍ മസാലകള്‍ പോലുള്ള ഉത്പന്നങ്ങള്‍ രഹസ്യമായി കച്ചവടം ചെയ്യപ്പെടുന്നുണ്ടെന്നും, ചെറു പ്രായത്തിലുള്ള കുട്ടികള്‍ വരെ ഇത്തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ടുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാരകമായ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഇവയുടെ ഉപയോഗത്താല്‍ ഉണ്ടാകാം എന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നതെന്നത് ഓര്‍ക്കുക. നല്ലൊരു തലമുറയും ലഹരിവിമുക്ത സംസ്‌കാരവും ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി കണ്ട് ഇത്തരത്തിലുള്ള കച്ചവടത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. ഇത്തരത്തിലുള്ള നിരോധിത വസ്തുക്കളുടെ ഉപയോഗമോ കച്ചവടമോ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുക.