നടന്‍ അരിസ്റ്റോ സുരേഷ് ആശുപത്രിയില്‍

single-img
3 February 2019

നടന്‍ അരിസ്റ്റോ സുരേഷിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്നാണ് തിരുവനതപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടുത്ത ദിവസം തൃശ്ശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനും മാവേലിക്കരയില്‍ ഒരു പൊതുപരിപാടിക്കും പോകേണ്ടതുണ്ടെന്നും പക്ഷേ പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്നും സുരേഷ് വ്യക്തമാക്കി.