മോഹന്‍ലാലിനെ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാര്‍: എം ടി രമേശ്

single-img
2 February 2019

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ എവിടെവേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്നും എം ടി രമേശ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ പറ്റി ഏറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് മേഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളേയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും മോഹന്‍ലാലുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും, ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നും വന്നിട്ടില്ലെന്നും രമേശ് കൂട്ടിച്ചേർത്തു.

നേരത്തെ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ എംഎല്‍എ ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി പാര്‍ട്ടി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്നും രാജഗോപാല്‍ വ്യക്താക്കിയിരുന്നു