വിഭവസമൃദ്ധമായ സദ്യ കഴിക്കാനെത്തിയവര്‍ക്കെല്ലാം 100 രൂപയുടെ പുത്തന്‍ നോട്ടും സമ്മാനം; തൃശൂരിലെ വൈറലായ വീഡിയോക്ക് പിന്നില്‍….

single-img
1 February 2019

വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നവര്‍ക്ക് ഒരമ്മ നൂറിന്റെ പുത്തന്‍ നോട്ട് നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്മുടെ നാട്ടില്‍ പരിചിതമല്ലാത്ത ഈ ആചാരത്തിന്റെ വീഡിയോ വേഗത്തിലാണ് ഫേസ്ബുക്കിലും, വാട്‌സാപ്പിലും വൈറലായത്.

എന്താണ് ഈ സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയിരുന്നില്ല. ഇത് ടിക്ടോക് വീഡിയോയക്ക് വേണ്ടി മനപൂര്‍വ്വം ചെയ്തതാണെന്നു ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തൃശൂരിലാണ് ഈ സംഭവം നടന്നതെന്ന് ഒടുവില്‍ കണ്ടെത്തി. കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയിലെ നാരായണന്‍ നമ്പൂതിരിയുടെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് നടന്ന സദ്യയ്ക്കിടെയാണ് അതിഥികള്‍ക്ക് പണം നല്‍കി സന്തോഷിപ്പിച്ചത്.

ജ്യോതിഷ പണ്ഡിതനായ നാരായണന്‍ നമ്പൂതിരി സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചിട്ടുള്ളയാളാണ്. മൂന്ന് ദിവസങ്ങളിലായി ഇവിടെ ഗംഭീര ചടങ്ങുകളോടെയാണ് ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ശിഷ്യസമൂഹമുള്‍പ്പെടെയുള്ളവരാണ് അതിഥികള്‍ക്കായി പണം വിതരണം നടത്തിയത്.

ഇ കല്യാണത്തിന് പോകാഞ്ഞത് നഷ്ടമായ് പോയി

Posted by Variety Photos & Videos on Wednesday, January 30, 2019