അമിത വേഗതയില്‍ ബസ് വളച്ചപ്പോള്‍ യാത്രക്കാരി സീറ്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു; ചോദ്യം ചെയ്തതിന് യാത്രക്കാരോട് തട്ടിക്കയറി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍: വീഡിയോ

single-img
1 February 2019

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരും ഡ്രൈവറും തമ്മില്‍ വാക്ക് തര്‍ക്കം. കോട്ടയം കുമളി റൂട്ടിലോടുന്ന കുമളി ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. വേഗതയില്‍ വന്ന ബസ് വളവ് വീശിയെടുത്തപ്പോള്‍ യാത്രക്കാരി സീറ്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു. ഇത് ചോദ്യം ചെയ്ത യാത്രക്കാരിയോട് ഡ്രൈവര്‍ തട്ടിക്കയറി. ഇത് ചോദ്യം ചെയ്യാന്‍ എത്തിയ ബാക്കി യാത്രക്കാരോടും ഡ്രൈവര്‍ വീണ്ടും അപമര്യാദയായി പെരുമാറുകയായിരുന്നു.

കോട്ടയത്ത് നിന്നും കുമിളിക്ക് വന്ന കുമിളി ഡിപ്പോയുടെ ടൗൺ ടു ടൗൺ ബസിലാണ് സംഭവം നടന്നിരിക്കുന്നത്.നല്ല വേഗതയിൽ വന്ന് വളവ് വീശിയെടുത്തപ്പോൾ മുമ്പിലത്തെ സീറ്റിലിരുന്ന ഒരു യാത്രക്കാരി സീറ്റിൽ നിന്നും പ്ലാറ്റ്ഫോമിൽ വീണു. ആ യാത്രക്കാരി ഡ്രൈവറോട് വളവ് വരുമ്പോഴെങ്കിലും കുറച്ച് സ്പീഡ് കുറച്ചു കൂടെ എന്ന് ചോദിച്ചു. പാവം ഡ്രൈവർ സാറിനത് നന്നായിട്ട് ഇഷ്ടപ്പെട്ടത് കൊണ്ട് യാത്രക്കാരിയോട് വളരെ സൗമ്യതയോടെ രണ്ട് ഡയലോഗ് അടിച്ചു.അത് കേട്ട കുറച്ച് ദുഷ്ടന്മാരായ യാത്രക്കാർ ഡ്രൈവർ സാറിനോട് മര്യാദക്ക് സംസാരിക്കാനും, മര്യാദക്ക് വണ്ടി ഓടിക്കാനും പറഞ്ഞു. അത് കുമിളിയിലെ ജില്ലാ കലക്ടറായ പാവം ഡ്രൈവർ സാറിനിഷ്ടപ്പെട്ടില്ല. അതിന്റെ രോഷപ്രകടനമാണ് സാർ നടത്തിയത്. ഇതൊക്കെ ചെയ്യുന്നത് വല്ല സ്വകാര്യ ബസുകാരനോ ടാക്സിക്കാരനോ ആയിരുന്നേൽ പൊലീസുകാർ വന്ന് അവനെ അറസ്റ്റ് ചെയ്യൽ, മോട്ടോർ വാഹന വകുപ്പിലെ ഏമാൻമാരുടെ ലൈസൻസ് സസ്പെൻറ് ചെയ്യൽ തുടങ്ങിയ കലാപരിപാടികൾ യാത്രക്കാർക്കും നാട്ടുകാർക്കും കാണാൻ പറ്റിയേനേ. ഇതിപ്പോൾ കെ എസ് ആർ റ്റി സി ആയത് കൊണ്ട് ആർക്കും മിണ്ടാട്ടമില്ല. അത്താഴപട്ടിണിക്കാരായ വണ്ടിക്കാരെ (ടാക്സി, ഓട്ടോ, സ്വകാര്യ ബസ്, ലോറിക്കാർ തുടങ്ങിയവർ) പിടിച്ച് നിറുത്തി ഫൈൻ അടപ്പിക്കാനും ലൈസൻസ് കളയാനും കാണിക്കുന്ന ശുഷ്കാന്തിയുടെ പകുതി കെഎസ്ആർറ്റിസിക്കാർ റോഡിൽ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്കെതിരെയും, യാത്രക്കാരോടുള്ള അപമര്യാദയായ പെരുമാറ്റങ്ങൾക്കെതിരെയും കാണിച്ചിരുന്നെങ്കിൽ ഇവറ്റകൾ എന്നേ നന്നായി പോയേനേ

Posted by Aji Sakundhal on Thursday, January 31, 2019