നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ അടുത്ത തവണ നൂറിന്റെ നോട്ട് നിരോധിക്കൂ: പി.ചിദംബരം

single-img
1 February 2019

പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ചു മുന്‍ധനകാര്യ മന്ത്രി പി.ചിദംബരം രംഗത്ത്. നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ അടുത്ത തവണ നൂറ രൂപ നിരോധിക്കൂ എന്നായിരുന്നു ചിദംബരം ട്വീറ്റ്.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുന്‍ധനകാര്യ മന്ത്രി പി.ചിദംബരം രംഗത്തെത്തിയത്.

നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.’ – ചിദംബരം ട്വീറ്റ ചെയ്തു.