ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയില്‍ അമേരിക്ക; ഡീസല്‍ തണുത്തുറഞ്ഞതോടെ വാഹനങ്ങള്‍ പണിമുടക്കി; മഞ്ഞ് വീണ് പാളങ്ങള്‍ ചുരുങ്ങി; ട്രെയിനുകള്‍ക്ക് നീങ്ങാന്‍ ട്രാക്കില്‍ തീയിട്ടു: വീഡിയോ

single-img
31 January 2019

അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ്. പലയിടത്തും ഗതാഗതം താറുമാറായി. റെയില്‍വെ ട്രാക്കുകളില്‍ മഞ്ഞുറഞ്ഞതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ട്രെയിന്‍ മുന്നോട്ടു പോവാനായി പലയിടങ്ങളിലും ട്രാക്കില്‍ തീയിടുന്ന സ്ഥിതിയാണ് ചിക്കാഗോയില്‍.

ട്രെയിന്‍ സര്‍വീസ് കമ്പനിയായ’മെട്ര’യുടെ ജീവനക്കാരാണ് ട്രാക്കില്‍ തീയിട്ട് മഞ്ഞുകട്ടകള്‍ ഉരുക്കിയതെന്ന് ‘ചിക്കാഗോട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. തീപടിച്ച് ചൂടായതോടെ ചുരുങ്ങിയ ഭാഗങ്ങള്‍ വീണ്ടും വികസിച്ചു. ഇതിനു പിന്നാലെ ട്രാക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വീണ്ടും ബോള്‍ട്ടിട്ട് ഉറപ്പിച്ചു.

ചിലയിടത്ത് വെല്‍ഡ് ചെയ്തും പാളങ്ങള്‍ ബന്ധിപ്പിച്ചു. മഞ്ഞുറഞ്ഞതോടെ ഉരുക്ക് സങ്കോചിക്കുന്ന അവസ്ഥയും ഉണ്ടായി. അതോടെ ട്രെയിനുകള്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കുകയും ചെയ്തതായി മെട്ര വക്താവ് അറിയിച്ചു.