ബംഗാളി കാണിച്ച ‘അത്ഭുതമല്ല’ ഇത്

single-img
31 January 2019

‘ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി’ എന്ന പേരില്‍ ഒരു റൂമിന്റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കേരളത്തിലെ എതോ പ്രദേശത്ത് സംഭവിച്ച ഈ ചിത്രം വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് വംശീയമായ അധിക്ഷേപമാണെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ചിലര്‍ ഇതിന്റെ പ്രയോഗിക വശമാണ് വ്യക്തമാക്കിയത്.

ഡോര്‍ അവിടെ നിന്നു മാറ്റാന്‍ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത്. അല്ലെങ്കില്‍ വാതില്‍ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷമാകാം എന്ന രീതിയിലും ചര്‍ച്ചകള്‍ ഉയര്‍ന്നു. അതേസമയം വീടിന്റെ പ്ലാന്‍ ഇടയ്ക്കിടെ മാറ്റുന്നത് ഇന്നത്തെക്കാലത്ത് സ്ഥിരം പരിപാടിയാണെന്നും വാദം ഉയര്‍ന്നു.

ഇതിനിടിയിലാണ് പുതിയ ചിത്രങ്ങള്‍ എത്തിയത്. വാതില്‍ മാറ്റിയിരിക്കുന്നു. ഇതോടെ പ്ലാന്‍ മാറ്റമായിരുന്നു ഇതെന്നും ബംഗാളിയെയോ പണിക്കാരെയോ കുറ്റം പറയേണ്ടതില്ലെന്നും വ്യക്തമായി.