സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കുടിശിക പണമായി നല്‍കും

single-img
31 January 2019

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശിക പണമായി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കുടിശികയായ രണ്ട് ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. ജീവനക്കാര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഈ പദ്ധതി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കും.

ജനങ്ങള്‍ കൂടുതലായി എത്തുന്ന വില്ലേജ്, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നിവ ജന സൗഹൃദമാക്കും. കുടിവെള്ളം, വിശ്രമ സ്ഥലം, പൊതു ശൗചാലയം എന്നിവ ഉറപ്പാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദമാക്കും. മുകളില്‍ പറയുന്ന സൗകര്യങ്ങള്‍ ആദ്യം കലക്ടറേറ്റുകളിലും ജില്ലാ തല ഓഫീസുകളിലുമാണ് നടപ്പാക്കുക. ഇതിനായി 50 കോടി രൂപ മാറ്റിവെച്ചതായും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.