ഹിന്ദുമഹാസഭ കേരളീയരുടെ അടിയുടെ ചൂടറിഞ്ഞത് ഇത് രണ്ടാം തവണ; ആദ്യത്തേത് പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന പ്രസ്താവനയിൽ

single-img
31 January 2019

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ചിത്രത്തിൽ വെടിയ്ക്കുന്നതായി ചിത്രീകരിച്ച് അപമാനിച്ച ഹിന്ദു മഹാസഭയുടെ വെബ്സെെറ്റ് കേരള സെെബർ വാരിയേഴ്സ് തകർത്തു. ഇത് രണ്ടാംതവണയാണ് ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് കേരള സെെബർ വാരിയേഴ്സ് തകർക്കുന്നത്. ഹിന്ദു മഹാ സഭ മുർദ്ധാബാദ് എന്ന മുദ്രാവക്ക്യം രേഖപ്പെടുത്തിയിരിക്കുന്നതാണ് വെബ്സെെറ്റിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.

പ്രളയദുരന്തത്തിൽ കേരളത്തിനെതിരെ വിവാദപ്രസ്താവന നടത്തിയ ഹിന്ദുമഹാസഭ നേതാവ് ചക്രപാണിയ്ക്ക് മറുപടിയായാണ് കേരള സൈബർ വാരിയേഴ്സ്   ആദ്യം ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. അതിൽ ബീഫ് കറിയുടെ ചിത്രവും അതുണ്ടാക്കുന്ന വിധവും വിവരിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തായിരുന്നു സൈബർ ‘പ്രതികാരം’.  

‘ചക്രപാണി സൈക്കോ, ഞങ്ങള്‍ വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ബഹുമാനിക്കുന്നത്, ഭക്ഷണ ശീലത്തിന്റെ പേരിലല്ല’. നിങ്ങൾക്ക് നടുവിരല്‍ നമസ്‌കാരം എന്നും പോസ്റ്റിൽ ഹാക്കർമാർ കുറിച്ചു.  

കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് പറഞ്ഞത്. ഇതിന് മറുപടിയായാണ് നാടന്‍ ബീഫ് കറി ഉണ്ടാകുന്ന വിവരണങ്ങളും ചിത്രങ്ങളും ഒപ്പം നേതാവിന് ശക്തമായ മുന്നറിയിപ്പും നൽകി ഹാക്കിങ് നടത്തിയത്.

മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നേതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചത്.  ഹിന്ദുമഹാസഭയുടെ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ടേയാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നേരെ വെടിയുതിര്‍ത്തത്. വെടിവെച്ചശേഷം മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിന്നും രക്തം ഒഴുകി വരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.