സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രന്‍

single-img
31 January 2019

സി.പി.എം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ പത്‌നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്.

അദ്ദേഹത്തോടൊപ്പം അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ.സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.