101 തരം ദോശകൾ; ഭക്ഷണപ്രിയർക്കായി ‘കഴക്കൂട്ടം ദോശ ഫെസ്റ്റു’മായി ഹോട്ടൽ കാർത്തിക പാർക്ക്; കേരളത്തിൽ ഇതാദ്യം

single-img
31 January 2019

കഴക്കൂട്ടം: ഐ ടി നഗരത്തിലെ ആദ്യനക്ഷത്ര ഹോട്ടലായ ഹോട്ടല്‍ കാര്‍ത്തിക പാര്‍ക്ക് സംഘടിപ്പിക്കുന്ന ‘കഴക്കൂട്ടം ദോശ ഫെസ്റ്റി’ന് വെള്ളിയാഴ്ച (നാളെ) തുടക്കമാകും. നൂറ്റിയൊന്ന് തരം ദോശകളാണ് ഫെസ്റ്റിന്റെ പ്രത്യേകത.

വെള്ളിയാഴ്ച വൈകിട്ട് 7ന് കാര്‍ത്തിക പാര്‍ക്കിന്റെ മിസ്റ്റി മൂണ്‍ ഓപ്പൺ റെസ്റ്റോറന്റിൽ മാനേജിങ് ഡയറക്ടര്‍ കാര്‍ത്തിക എം.കെ ബിജു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

വെജ്, നോണ്‍ വെജ്, ഫ്രൂട്ട്‌സ് എന്നിവ ഉള്‍പ്പെടുത്തി വ്യത്യസ്തമായ രുചിക്കൂട്ടിൽ തയ്യാറാക്കുന്ന ‘കഴക്കൂട്ടം ദോശ ഫെസ്റ്റ്’ എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ രാത്രി 10.30 വരെ നടക്കും.

ദോശ ഫെസ്റ്റ് കഴക്കൂട്ടം നിവാസികള്‍ക്ക് പുതിയൊരു അനുഭവമായി മാറുമെന്ന് ഹോട്ടൽ കോര്‍പ്പറേറ്റ് മാനേജര്‍ വിനോദ് കുമാര്‍ എസ്.പിയും എക്‌സിക്യൂട്ടീവ് ഷെഫ് പ്രകാശ് ഗൗഡയും വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരാള്‍ക്ക് 300 രൂപയ്ക്ക് (6 -12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 150 രൂപ) 101 തരം ദോശകള്‍ രുചിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുക്കുന്നത്. ഇതിൽ പതിനഞ്ചോളം ദോശ നോൺ വെജ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇതോടൊപ്പം വിവിധ തരത്തിലുള്ള ദോശ പാകം ചെയ്യുന്നത് പഠിക്കാനും മാനേജ്‌മെന്റ അവസരം ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായാണ് 101 തരം ദോശകളുടെ ഒരു ഫെസ്റ്റ് നടക്കുന്നതെന്ന് ഹോട്ടല്‍ എം.ഡി കാര്‍ത്തിക ബിജു പറഞ്ഞു. ഹോട്ടല്‍ ജനറൽ മാനേജർ വിനോദ്‌കുമാർ എസ് പി, എക്സിക്യൂട്ടീവ് ഷെഫ് പ്രകാശ് ഗൗഡ, എഫ് & ബി മാനേജർ ജാക്സൺ ജോൺസൻ, സെയിൽസ് മാനേജർ രഘുകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.