രോഗിയായ അമ്മയെ കാണാന്‍ പോയ ഭാര്യ തിരിച്ചെത്താൻ 10 മിനിറ്റ് വൈകി; ഫോണിലൂടെ മൊഴിചൊല്ലി ഭർത്താവ്

single-img
30 January 2019

സ്വന്തം വീട്ടില്‍ രോഗിയായ അമ്മയെ കാണാന്‍ പോയ ഭാര്യയെ വൈകിയെത്തിയതിൻ്റെ പേരിൽ  ഭർത്താവ് മൊഴിചൊല്ലി. ഉത്തര്‍പ്രദേശിലെ എറ്റ സ്വദേശിയായ യുവതിയെയാണ് പത്തു മിനുട്ട വൈകിയതിന് ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ത്രിപ്പിള്‍ തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഫോണിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്.

യുവതി യാത്ര പുറപ്പെടുന്നതിനുമുമ്പ് അര മണിക്കൂറിനുള്ളില്‍ വീട്ടിലെത്തുമെന്നാണ് ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. എന്നാല്‍ രോഗിയായ അമ്മ നിര്‍ബന്ധിച്ചതിനാല്‍ തിരിച്ചിറങ്ങാന്‍ പത്ത് മിനുട്ട് വൈകുകയായിരുന്നുവെന്നും ഇതിനിടയിലാണ് സഹോദരന്റെ ഫോണില്‍ വിളിച്ച ഭര്‍ത്താവ് മുന്നു പ്രാവശ്യം മൊഴി ചൊല്ലിയതെന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ താന്‍ മാനസികമായി തകര്‍ന്നെന്നും അവര്‍ വാര്‍ത്ത ഏജന്‍സിയായ എന്‍ എന്‍ ഐ ഓട് പറഞ്ഞു.

തനിക്ക് നേരിട്ട ദുരവസ്ഥയിൽ ഇനി സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും തനിക്ക് നീതി വേണമെന്നും  യുവതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും പരിഹാര നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു