നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മത്സര മോഹവുമായി രംഗത്തുവരും; കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുവാൻ ഭയപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം • ഇ വാർത്ത | evartha
Kerala

നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മത്സര മോഹവുമായി രംഗത്തുവരും; കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുവാൻ ഭയപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം

മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ  വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കുവാൻ ബിജെപി  കേന്ദ്ര നേതൃത്വത്തിന് താല്പര്യമില്ലെന്നു സൂചനകൾ. തുടർന്നുവരുന്ന കീഴ്വഴക്കം ലംഘിച്ചാൽ പിന്നീട് പാർട്ടിക്ക് അത് ബാധ്യതയായി തീരുമെന്ന  ഭയമാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ നിന്നും ബിജെപിയെ പിന്നിലേക്ക് വലിക്കുന്നത്.

കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിനോട് രണ്ടു കാര്യങ്ങളിലാണ് ബിജെപിക്ക് എതിർപ്പുള്ളത്. കുമ്മനത്തെ രാജിവെപ്പിച്ച് മല്‍സരിപ്പിച്ചു പരാജയപ്പെട്ടാല്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തിരിച്ചെടുക്കുന്നതും പ്രയാസകരമാണ്. മാത്രമല്ല നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മത്സര മോഹവുമായി രംഗത്തുവരുമെന്നും ബിജെപി ഭയക്കുന്നുണ്ട്.

എന്നാല്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ കുമ്മനത്തെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം തുടരുകയാണ്. ശബരിമല വിഷയത്തില്‍ അനുകൂല സാഹചര്യം നിലനില്‍ക്കെ, അത് മുതലെടുക്കാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ത്ഥിയാണ് കുമ്മനമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.