പശുചത്താൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിക്കണമെന്നു യോഗി സർക്കാരിൻ്റെ സർക്കുലർ

single-img
30 January 2019

പശുചത്താൽ ആവശ്യമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്ന സർക്കുലറുമായി ഉത്തർപ്രദേശ് സർക്കാർ. മൃഗക്ഷേമവകുപ്പ് ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് സർക്കുലർ അയച്ചു.

പശുക്ഷേമത്തിന് പുതിയ മാർഗനിർദേശങ്ങളും  സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ തീർപ്പ് വരുത്തിയിരിക്കണമെന്നുള്ളതാണ്അതിൽ പ്രധാനം. പശുക്കൾ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താൽ അതിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിക്കണം.

സ്വാഭാവികമായി ചത്തതാണെങ്കിൽ അക്കാര്യം ജനങ്ങളെ അറിയിക്കണം. ഇത് സംബന്ധിച്ച് സംശയമോ ആരോപണമോ വന്നാൽ ഉടനടി പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടെത്തണം. 23 പേജുള്ള നിർദേശങ്ങളുടെ വലിയ പട്ടികയാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് പുതിയ നിർദേശം തയ്യാറാക്കിയതെന്നാണ്  സർക്കാർ വൃത്തങ്ങൾ പറയുന്നത്.