മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ പിടികിട്ടാപ്പുള്ളി എത്തിയ സംഭവത്തെ വെള്ളപൂശി സിപിഎം; ബിജെപിക്കാരായ പൊലീസുകാര്‍ നസീമിനെ പ്രതിയാക്കിയതാണ്

single-img
30 January 2019

നടുറോഡില്‍ പോലീസുകാരെ മര്‍ദിച്ച കേസില്‍ മുഖ്യപ്രതി നസീമിനെ ന്യായീകരിച്ച് സിപിഎം രംഗത്ത്. സിപിഎം  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്നാണ് രംഗത്തെത്തിയത്. നസീം കുറ്റക്കാരനല്ലെന്നും ബിജെപിക്കാരായ പോലീസുകാര്‍ നസീമിനെ പ്രതിയാക്കിയതാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞിരുന്ന നസീം കഴിഞ്ഞ ദിവസം മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിക്കുന്നതു വരെ നസീം കോളേജിലുണ്ടായിരുന്നു.

കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനടുത്താണ് പരിപാടി നടന്നത്. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാരന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.