പ്രളയം മനുഷ്യനിർമ്മിതമാണെന്ന ഇ ശ്രീധരൻ്റെ വാദങ്ങൾ നേരത്തെ തള്ളിയത്

single-img
29 January 2019

പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ഇ ശ്രീധരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ  ഉന്നയിക്കുന്ന വാദങ്ങൾ മുമ്പ് തള്ളിയത്. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതികപഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകിയത് അവഗണിച്ചെന്നും ഇതിനായി ഒരു ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

പ്രളയം മനുഷ്യനിർമ്മിതമാണെന്ന വാദമൊക്കെ കൃത്യമായ പരിശോധനക്ക് വിധേയമായതാണെന്നും ഇത് സംബന്ധിച്ച് രാജ്യത്തെ ഉത്തരവാദപ്പെട്ട ഏജൻസികൾ തന്നെ റിപ്പോർട്ടുകളും പുറപ്പെടുവിച്ചതാണെന്നും  മിലാഷ് സി എൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ തെളിവുസഹിതം വ്യക്തമാക്കുന്നത്.

ഇ.ശ്രീധരന്റെ ആവശ്യം ഒരു ടെക്നിക്കൽ കമ്മിറ്റിയുടെ പഠനമാണ്… ഇക്കാര്യത്തിൽ അതും നടന്നിട്ടുണ്ട്… ഐഐടി മദ്രാസും പർഡ്യു യൂണിവേഴ്സിറ്റിയും ചേർന്ന് പ്രളയത്തെപ്പറ്റി പഠിക്കുകയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്… മനുഷ്യനിർമ്മിതപ്രളയമെന്ന വാദം ആ റിപ്പോർട്ടും തള്ളിക്കളഞ്ഞതാണ്-  മിലാഷ് പറയുന്നു.

ശാസ്ത്രീയമായ പഠനങ്ങൾ നടന്ന് വസ്തുതകൾ പുറത്തുവന്ന ഒരു വിഷയത്തിൽ പിന്നെയും ഡിക്ലറേറ്റിവുകൾ ഇറക്കുന്നത് ശരിയല്ല… അല്ലെങ്കിൽ, ഈ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളെ ഖണ്ഡിക്കുന്ന വാദങ്ങൾ മുന്നോട്ടുവെക്കണം… അല്ലാതെ, ഏതെങ്കിലും തട്ടിക്കൂട്ട് സംഘടനകളോടെ പേരിൽ വെളിപാടുകൾ നിറച്ച ഹർജി നൽകുകയല്ല വേണ്ടതെന്നും മിലാഷ്  ചൂണ്ടിക്കാട്ടുന്നു.

https://www.facebook.com/story.php?story_fbid=1924821040971152&id=100003298255096