സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാൾ എൻ്റെ കുഞ്ഞിനെ ലാളിക്കാൻ ഇറങ്ങിയത്; അമ്പിളിയെ സ്വന്തമാക്കുവാൻ വേണ്ടി എൻ്റെ കുടുംബജീവിതം തകർത്തത് ആദിത്യനാണെന്നു ലോവല്‍

single-img
29 January 2019

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റേയും വിവാഹത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവല്‍. പുറത്ത് നിന്ന ചിലര്‍ വച്ച പാരകളാണ് തങ്ങളുടെ ദാമ്പത്യം തകര്‍ത്തതെന്നും തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞുവെന്നും  ലോവൽ പറഞ്ഞു. ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍ ആണെന്നും ലോവൽ ആരോപിച്ചു.

അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍ ആദിത്യന്റെ സ്ഥിരം നമ്പറുകളാണ് അതിന് തെളിവുകള്‍ ഉണ്ട്.

മകനെ അവര്‍  എന്റെ അടുത്ത് നിന്ന് അകറ്റി. എന്നെ ഭീകരനായിട്ടാണ് ആറ് വയസുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്.  കോടതി പറഞ്ഞ തുക അവര്‍ക്ക് മുടങ്ങാതെ നല്‍കുന്നുണ്ട്. എന്റെ കുഞ്ഞിനെ കയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്’. ലോവല്‍ പറയുന്നു.

ഇരുവരും വിവാഹിതരായതിന് പിന്നാലെ അമ്പിളിയുടെ മുന്‍ ഭര്‍ത്താവും സീരിയല്‍ രംഗത്തെ ക്യാമറാമാനുമായ ലോവല്‍ കേക്ക് മുറിച്ചു ആഘോഷം നടത്തിയതും, ആദിത്യന്റെ നാലാമത്തെ വിവാഹമാണ് ഇതെന്ന പ്രചാരണങ്ങള്‍ വന്നതും താരങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും വര്‍ത്തയായിരുന്നു.