ഇന്ത്യയിലെ ആദ്യ നാട്ടാന സെൻസസ് അവസാനിച്ചു; ആകെ 2454 എണ്ണം

single-img
29 January 2019

ഇന്ത്യയിലെ ആദ്യം നാട്ടാന സെൻസസ് അവസാനിച്ചു. ആകെ 2454 ആനകളാണ് സ്വകാര്യ ഉടമസ്ഥതയിലുള്ളത്. വ്യക്തികളുടെ മാത്രമല്ല അമ്പലങ്ങളുടെയും മൃഗങ്ങളുടെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഉടമസ്ഥതയിലുള്ള ആകെ നാട്ടാനകളുടെ എണ്ണമാണിത്.

ഇന്ത്യയിലെ ആകെ ആനകളുടെ എണ്ണത്തിൽ 58 ശതമാനവും കേരള ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ഉള്ളത്. ആസാമിൽ 905 കേരളത്തിൽ 518 ആനകളാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള. മിനിസ്ട്രി ഓഫ് എൻവിറോൺമെൻറ് ആൻഡ് ഫോറസ്റ്റ് സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖകളിൽ ആണ് ഈ വിവരം ഉള്ളത്.

ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്വീകരിച്ച കണക്കുകൾപ്രകാരം 664 നാട്ടാനകൾക്ക് നിയമപ്രകാരമുള്ള രേഖകളൊന്നുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം 560 ആനകൾ വിവിധ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്കളുടെ ഉടമസ്ഥതയിലാണ് ഉള്ളത്. 85 ആനകൾ മൃഗശാലകളിലും, 26 ആനകൾ സർക്കസ് കമ്പനികളുടെ കൈവശവും ആണ് ഉള്ളത്. ഇത് കൂടാതെ 96 ആനകൾ ക്ഷേത്ര ട്രസ്റ്റുകളുടെ ഉടമസ്ഥതയിലും ഉണ്ട്.