നടി സണ്ണി ലിയോണിനൊപ്പം മമ്മൂട്ടി; ചിത്രം വൈറലാകുന്നു

single-img
28 January 2019

നടി സണ്ണി ലിയോണിന്റെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലാകുന്നു. ‘മധുരരാജ’യിലെ ഗാനരംഗ ചിത്രീകരണത്തിനിടെയുള്ള ഒരു സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’.വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

സണ്ണി ലിയോണിനു മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്.