മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനായി നീക്കം നടന്നു: മുഖ്യമന്ത്രി നിയമസഭയില്‍

single-img
28 January 2019

കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് കരുതലോടെയാണു നീങ്ങുന്നത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണവും വേണം. ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഹര്‍ത്താല്‍ വിഷയമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാണ്. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടി എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്തവരാണ് ഇവര്‍. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.