ഐ.സി.ഐ.സി.ഐ മുൻ മേധാവി ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

single-img
27 January 2019

ഐ.സി.ഐ.സി.ഐ മുൻ മേധാവി ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വീഡിയോകോണിന് അനധികൃതമായി ലോൺ നൽകിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുകയും ചന്ദാ കൊച്ചാർ അവരുടെ ഭർത്താവ് ദീപക് കൊച്ചാർ വീഡിയോകോൺ എംഡി വേണുഗോപാൽ ദൂത് തുടങ്ങിയവരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയുകയും ചെയ്ത സി ബി ഐലെ ബാങ്കിംഗ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിലെ സൂപ്രണ്ട് ഓഫ് പോലീസ് സുധാൻഷു ധാർ മിശ്രയെ ആണ് സ്ഥലം മാറ്റിയത്.

ഝാ‍ർഖണ്ഡിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.

രാജ്യം കണ്ട എറ്റവും വലിയ തട്ടിപ്പുകളിലൊന്നായ പി.എന്‍.ബിക്കു പിന്നാലെയാണു വിഡിയോകോണ്‍- ഐ.സി.ഐ.സി.ഐ. ഇടപാട്‌ പുറത്തുവന്നത്‌. 3,250 കോടി രൂപയായിരുന്നു വീഡിയോകോണിന്‌ ഐ.സി.ഐ.സി ബാങ്ക്‌ വായ്‌പയായി നല്‍കിയത്‌. ബാങ്ക്‌ വായ്‌പ അനുവദിച്ചതിനു പിന്നാലെ ചന്ദ കൊചാറിന്റെ ഭര്‍ത്താവ്‌ ദീപക്‌ കൊച്ചാറിന്റെ ഉടമസ്‌ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ്‌ എന്നാ സ്ഥാപനത്തിന് വീഡിയോകോണ്‍ വന്‍തുക കൈമാറിയിരുന്നു. തുടര്‍ന്നു വേണുഗോപാല്‍ ദൂത്‌ സംയുക്‌ത സംരംഭത്തില്‍നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. ഇതാണ് ആരോപണം ഉയരാന്‍ കാരണം.