നടി അമ്പിളി ദേവിയുടെ വിവാഹം താരങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭര്‍ത്താവ്; വിമര്‍ശനം ശക്തം

single-img
27 January 2019

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും വിവാഹിതരായത്. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വച്ച് ആയിരുന്നു വിവാഹം. എന്നാല്‍ വിവാഹ ദിവസം അമ്പിളി ദേവിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

പ്രമുഖ നടീ നടന്‍മാരുടെ സാന്നിധ്യത്തില്‍ വച്ച് ആഘോഷപൂര്‍വ്വം കേക്ക് മുറിച്ചുളള ലോവലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വന്‍ വിമര്‍ശനത്തിന് പാത്രമാകുകയും ചെയ്തു.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്.