അയർലൻഡ് മനുഷ്യാവകാശ ധ്വംസനങ്ങളെ എതിർക്കുന്നു; ഇസ്രായേലിൽ നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെൻ്റില്‍ പാസാക്കി ഐറിഷ് സർക്കാർ

single-img
26 January 2019

ഇസ്രായേലിൽ നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസാക്കി ഐറിഷ് സര്‍ക്കാര്‍. 45നെതിരെ 78 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. അയര്‍ലന്‍ഡ് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശത്തിനും ഒപ്പമാണ്. മനുഷ്യാവകാശ ധ്വംസനങ്ങൾ എതിർക്കുന്ന ഒരു രാജ്യം കൂടിയാണ്. ചരിത്രവും അതുതന്നെ. ബില്ല് പാസായതിന് ശേഷം സെനറ്റര്‍ ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു.

ബില്ലിനെതിരെ  പ്രതിഷേധവുമായി ഇസ്രായേൽ രംഗത്തെത്തി. ഐറിഷ് അംബാസഡര്‍ അലിസണ്‍ കെല്ലിയെ വിളിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്ത് എത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യ രാജ്യത്തിനെതിരെയുള്ള നടപടി നാണക്കേടാണെന്ന് നെതന്യാഹു പ്രതികരിച്ചു.

സ്വതന്ത്ര സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രയേലില്‍ നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ചരക്ക് നീക്കം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.

ബില്ല് നിയമമാക്കി മാറ്റാന്‍ ഇനിയും കടമ്പകളുണ്ട്.ഒരുപക്ഷേ ബില്ല് നിയമമാക്കിയാല്‍ അധിനിവേശ മേഖലകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രിമില്‍ കുറ്റകരമാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാകും അയര്‍ലന്‍ഡ്.