ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ്

single-img
25 January 2019

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ പുതുമകള്‍ സമ്മാനിച്ച ബോബി ചെമ്മണ്ണൂര്‍ ഇപ്പോൾ 10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്ക് എന്ന വിസ്മയം അവതരിപ്പിച്ചിരിക്കുകയാണ്.

പത്തു കിലോയിലധികം സ്വർണ്ണത്തിൽ അഞ്ചുപേർ ചേർന്ന് കോഴിക്കോട്ടെ പണിശാലയിൽ അഞ്ചു മാസം കൊണ്ട് പണിതീർത്ത ഗോള്‍ഡ് ഫ്രോക്കും ക്രൗണും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും പ്രദർശിപ്പിക്കും.
സ്വർണ്ണത്തിനുപുറമെ നാച്ചുറൽ സ്റ്റോണുകളായ റൂബി, എമറാൾഡ് തുടങ്ങിയവയുടെ അലങ്കാരവും പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ചുള്ള മിനാ വർക്കുകളും ഈ സ്വർണ്ണ വസ്ത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു.

പൂർണ്ണമായി കൈകൊണ്ടു നിർമ്മിച്ചിട്ടുള്ള ഈ ഗോൾഡ് ഫ്രോക്കിനു പണിക്കൂലിയടക്കം ഏകദേശം 3.5 കോടിയോളം രൂപ വില വരുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.