ഓസ്‌ട്രേലിയൻ കറന്‍സിയില്‍ പശുവിന്റെ കൊഴുപ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ‘ടാലോ’; മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഹിന്ദു സംഘടനകൾ

single-img
24 January 2019

ഓസ്‌ട്രേലിയൻ കറന്‍സിയില്‍ പശുവിന്റെ കൊഴുപ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ‘ടാലോ’ എന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘനകള്‍ രംഗത്ത്. ഓസ്‌ട്രേലിയയുടെ ‘പോളിമര്‍’ കറന്‍സി നോട്ടുകളിലാണ് പശുവിന്റെ കൊഴുപ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ‘ടാലോ’ എന്ന ഘടകം ഉൾപ്പെട്ടിരിക്കുന്നത് എന്നാണു ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്. ഇത് ഹൈന്ദവരുടെ മതവികാരം വൃണപ്പെടുത്തുന്നതാണ് എന്നാണു
ഇവർ ഉന്നയിക്കുന്ന ആരോപണം.

അമേരിക്ക ആസ്ഥാനമായ യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയാണ് ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്.

നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകാതിരിക്കാനും ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്.

ഇനി പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും കറന്‍സികളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണമെമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഇക്കാര്യം ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.