കോഴിക്കോട് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കു നേരെ ബോംബേറ്

single-img
24 January 2019

കോഴിക്കോട് പേരാമ്പ്രയ്‌ക്കടുത്ത് ബി.ജെ.പി പ്രവർത്തകരായ രണ്ടുപേരുടെ വീട്ടിനു നേരെ ബോംബേറ്. ബി.ജെ.പി പ്രവർത്തകരായ കുന്നുമ്മൽ നാരായണൻ, കവുങ്ങുള്ള ചാലിൽ വിജേഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബെറിഞ്ഞത്. സി പി എം പ്രവർത്തകർ ആണ് ബോംബേറിനു പിന്നിൽ എന്നാണു ബിജെപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സി.പി.എം പ്രവർത്തകനുമായ കെ.പി ജയേഷിന്റെ വീടിനു നേരെയാണ് ആർ.എസ്.എസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ബോംബെറിഞ്ഞത്.

സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.