പശുക്കുട്ടിയെ രക്ഷിക്കാന്‍ ടാങ്കര്‍ ഡ്രൈവറുടെ ജീവന്‍മരണ സാഹസികത; ഗോ രക്ഷകരില്‍ നിന്ന് ഡ്രൈവര്‍ രക്ഷപെട്ടെന്ന് സോഷ്യല്‍മീഡിയ; വീഡിയോ

single-img
23 January 2019

കാറും ബൈക്കുമൊക്കെ അനാവശ്യമായി റോഡില്‍ ‘ഡ്രിഫ്റ്റ്’ ചെയ്യിക്കുന്ന സാഹസിക ഡ്രൈവര്‍മാരെയാണ് നമ്മള്‍ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു ജീവന്‍ രക്ഷിക്കാന്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ നടത്തുന്ന അത്യന്തം അപകടകരമാംവിധത്തിലുള്ള ഡ്രിഫ്റ്റിങ്ങാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഗുജറാത്തിലെ ജുനാഗഢില്‍ ഒരു പ്രധാനപാതയിലെ റോഡില്‍ നിന്നുള്ള സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ അതൊരു സിനിമ രംഗമാണെന്ന് പോലും തോന്നിപ്പോകും. റോഡ് മുറിച്ചുകടക്കുകയായിരുന്ന പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറുടെ ജീവന്‍മരണ സാഹസിക രംഗമാണ് ദൃശ്യങ്ങളിലുള്ളത്.

പശുക്കുട്ടിയെ ഇടിക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നടുറോഡില്‍ ടാങ്കര്‍ ലോറി ‘ഡ്രിഫ്റ്റ്’ ചെയ്ത് നിര്‍ത്തുന്നതാണ് ദൃശ്യത്തിലുള്ളത്. സാധാരണഗതിയില്‍ ഇത്രയും വലിയ സാഹസികതയ്ക്ക് ആരും മുതിരില്ല. കാരണം അതുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി അത്രത്തോളം വലുതായിരിക്കും. പിറകിലും മുന്നിലും വാഹനങ്ങളില്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായതും. സംഭവം നടന്നത് ഗുജറാത്തിലായതു കൊണ്ട് തന്നെ പശുക്കുട്ടിയല്ല, ഗോ രക്ഷകരില്‍ നിന്ന് ഡ്രൈവറാണ് രക്ഷപെട്ടതെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

Thank GOD..!

This seems to be a movie scene, but it is not..! (#CCTV)Place: Junagadh, Gujarat (Gopi Maniar Ghanghar) More videos: http://bit.ly/IndiaTodaySocial …

Posted by India Today on Tuesday, January 22, 2019