കടലില്‍ ചത്തുപൊങ്ങിയ തിമിംഗലത്തെ ആഹാരമാക്കി ഭീമന്‍ സ്രാവ്; തൊട്ടരികെ വീഡിയോ പകര്‍ത്തുന്ന മനുഷ്യര്‍; വീഡിയോ വൈറല്‍

single-img
23 January 2019

കടലില്‍ ചത്തുപൊങ്ങിയ ഭീമന്‍ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങളാണ് ലോകമാകെ വൈറലാകുന്നത്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂര്‍ത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഈ സമയം രണ്ടു ഡൈവര്‍മാര്‍ ഇതിന്റെ സമീപമെത്തി ഇത് ക്യാമറയില്‍ പകര്‍ത്തിയതും അത്ഭുതമാണ്.

ജുവാന്‍ ഒലിഫന്റ്, ഓസിയാന്‍ റാംസി എന്നീ ഡൈവര്‍മാരാണ് വീഡിയോ പകര്‍ത്തിയത്. തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാന്‍ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ഒലിഫന്റാണ് ഈ കൂറ്റന്‍ സ്രാവിന്റെ വീഡിയോ പകര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വമ്പത്തി സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തല്‍ അനുഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലും അദ്ദേഹം പങ്കുവച്ചു.

ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവന്‍ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.

Great White Breakfast

Posted by Kimberly Jeffries on Wednesday, January 16, 2019