പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമനം

single-img
23 January 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരിയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. ഇന്ന് രാവിലെ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ഉത്തർപ്രദേശ് ഈസ്റ്റിന് ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഇതിനു മുന്നേ പലപ്രാവശ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഏറെ നിർണായകമായ ഉത്തർപ്രദേശിലെ ചുമതലയാണ് പ്രിയങ്കഗാന്ധിക്ക് രാഹുൽഗാന്ധി നൽകിയിരിക്കുന്നത്. 80 സീറ്റുകൾ ഉള്ള ഉത്തർ പ്രദേശിൽ ബിജെപിക്കൊപ്പം എസ് പി – ബിസിഎസ്‌പി സഖ്യത്തെയും കോൺഗ്രസിന് നേരിടണം. പ്രിയങ്ക ഗാന്ധിക്കൊപ്പം ജ്യോതിരാഥിത്യ സിന്ധ്യക്കും ഉത്തർപ്രദേശിലെ ചുമതല രാഹുൽഗാന്ധി നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശ് വെസ്റ്റിന്റെ ചുമതലയാണ് ജ്യോതിരാഥിത്യ സിന്ധ്യയ്ക്ക് രാഹുൽഗാന്ധി നൽകിയിരിക്കുന്നത്.