താഴെയിറങ്ങാൻ സമ്മതിച്ചില്ലെങ്കിൽ ഹെലികോപ്റ്ററിൽ ഇരുന്നു പ്രസംഗിക്കും എന്ന് വീമ്പ് പറഞ്ഞ അമിത് ഷാ മമതാ ബാനർജിയെ പേടിച്ച് റാലി റദ്ദാക്കി

single-img
23 January 2019

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ പൊതു പരിപാടി റദ്ദാക്കി. ഹെലികോപ്റ്റർ ഇറങ്ങാന്‍ പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി ജിലാ ഭരണകൂടം റദ്ദാക്കിയത്. ബിജെപി നേതാക്കള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും തീരുമാനം പുനപരിശോദിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ എല്ലാ പരുപാടികളും റദ്ദാക്കി അമിത് ഷാ ഡല്‍ഹിക്ക് മടങ്ങി.

നേരത്തെ മാള്‍ഡ ജില്ലയിലും അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങാന്‍ പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയും ജില്ലയില്‍ ആകെ ഉള്ള ഹെലിപ്പാഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നു എന്ന കാരണവും പറഞ്ഞാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ അവസാന നിമിഷം മറ്റൊരു സ്ഥലത്ത് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്‌ അമിത് ഷാ മമതാ ബാനര്‍ജീയെ വെല്ലുവിളിച്ചു രംഗതെത്തിയത്. താഴെയിറങ്ങാൻ സമ്മതിച്ചില്ലെങ്കിൽ ഹെലികോപ്റ്ററിൽ ഇരുന്നു പ്രസംഗിക്കും എന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

എന്നാല്‍ ബിജെപി അധ്യക്ഷന്‍ മടങ്ങിപോയതിനെ പറ്റി ബിജെപി നേതാക്കള്‍ മൌനം പാലിക്കുകയാണ്. അസുഖം ആയതു കാരണം എന്നാണു പറയുന്നത് എങ്കിലും അത് സ്ഥിതീകരിക്കാന്‍ ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.