ഗുജറാത്തിൽ ബിജെപിക്ക് വെള്ളിടി; മുൻ ബിജെപി മന്ത്രി പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു

single-img
22 January 2019

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ  ബിജെപിയെ ഞെട്ടിച്ച് കൂറുമാറ്റങ്ങൾ തുടരുന്നു. ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി  നൽകികൊണ്ട് ബി​ജെ​പി​യു​ടെ ര​ണ്ട് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു.

മു​ൻ ബി​ജെ​പി മ​ന്ത്രി ബി​മ​ൽ ഷാ, ​മു​ൻ എം​എ​ൽ​എ​യാ​യ അ​നി​ൽ പട്ടേ​ൽ എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും പാ​ർ​ട്ടി​ അംഗത്വം സ്വീകരിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോൺഗ്രസിനൊപ്പം ചേർന്നത്.