പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രം; കേരള പോലീസിന്റെ മുന്നറിയിപ്പ്

single-img
21 January 2019

പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് പോലീസ് ഈ വിവരം പങ്കുവയ്ക്കുന്നത്. വൈഫൈ ഫ്രീ എന്നു കണ്ട് ഉപയോഗിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നു പോലീസ് പറയുന്നു. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകുമെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു