ശബരിമല കര്‍മ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചവരുടെ വിവരങ്ങൾ ആരാഞ്ഞ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

single-img
21 January 2019

ശബരിമല കര്‍മ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചവരുടെ വിവരങ്ങൾ ആരാഞ്ഞ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമല കർമ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവർ വിവരം പോസ്റ്റ് ചെയ്യുമോ എന്നു ചോദിച്ചാണ് ശശികല കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന പിരിവ്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായി രംഗത്തെത്തിയിരുന്നു.

ശതം സമര്‍പ്പയാമിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ അക്കൗണ്ട് നമ്പര്‍ പ്രചരിപ്പിച്ചാണ് ചിലര്‍ട്രോള്‍ ഇറക്കിയത്. ഇതില്‍പ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല കർമ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവർ വിവരം പോസ്റ്റ് ചെയ്യുമോ?

Posted by Sasikala Kp on Sunday, January 20, 2019