
ശബരിമല വിഷയം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു.
മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര്‍ വര്‍മ്മ വിമര്‍ശിച്ചു
എത്ര യുവതികള്‍ കയറിയെന്നതിനെ സംബന്ധിച്ച് ഒരു പട്ടിക കോടതിയില്‍ സമര്‍പ്പിക്കേണ്ട ആവശ്യകത സംസ്ഥാന സര്‍ക്കാരിന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് കൂടി പോകുന്ന അടി ഏണി വച്ച് വാങ്ങുന്നത് പോലെയായിരുന്നു സര്‍ക്കാരിന്റെ ശ്രമങ്ങള്‍. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.