മോദിക്ക് വേണ്ടത് പ്രശസ്തി മാത്രം; പ്രവര്‍ത്തനമില്ലെന്ന് ചന്ദ്രബാബു നായിഡു

single-img
20 January 2019

ജനഹിതം അറിഞ്ഞ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു. മോദി പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണെന്നും പ്രവര്‍ത്തനമില്ലെന്നും നായിഡു പറഞ്ഞു.

ഞങ്ങള്‍ക്ക് വേണ്ടത് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ്. ജനങ്ങള്‍ അഞ്ച് വര്‍ഷം ബിജെപിക്ക് വേണ്ടി നല്‍കി. എന്നാല്‍ ഈ കാലയളവിലെല്ലാം രാജ്യത്തെ അവര്‍ ഒറ്റിക്കൊടുക്കുകയാണ് ചെയ്തത്.

അധികാരത്തിലെത്തുന്നതിന് മുമ്പ് ഒരുപാട് മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. സ്മാര്‍ട്ട് നഗരങ്ങള്‍, കള്ളപ്പണം പിടിച്ചെടുക്കല്‍, ജന്‍ ധന്‍, മുദ്ര ലോണ്‍, അച്ഛേ ദിന്‍ ഇവയെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.