96ാം വയസില്‍ കാര്‍ത്യായനിയമ്മ കോമണ്‍വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍

single-img
20 January 2019

സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ കാര്‍ത്യായനിയമ്മയെയും ഉള്‍പ്പെടുത്തും.

മുട്ടം സ്വദേശിനിയാണ് കാര്‍ത്യായനിയമ്മ. 96ാം വയസിലായിരുന്നു റാങ്ക് നേട്ടം. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായാണ് അക്ഷരലക്ഷം പരീക്ഷ നടത്തുന്നത്. ഇതു വിജയിച്ചാല്‍ നാലാം ക്ലാസ് പരീക്ഷ എഴുതാം. കാര്‍ത്യായനിയമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.