‘ഞാനും രജ്പുത്; നശിപ്പിച്ചു കളയും’; കര്‍ണ്ണി സേനയ്ക്ക് കങ്കണയുടെ താക്കീത്

single-img
20 January 2019

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണ്ണിക തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ലെന്നും, അല്ലാത്ത പക്ഷം തിയേറ്ററുകള്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയ കര്‍ണിസേന ദേശീയ തലവന്‍ സുഖ്ദേവ് സിങ് ഷെഖാവിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കങ്കണ് റണാവത്ത്.

‘നാല് ചരിത്രകാരന്മാര്‍ കണ്ടു വിലയിരുത്തിയ ശേഷമാണ് മണികര്‍ണ്ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കര്‍ണിസേനയെ ഈ വിഷയം അറിയിച്ചതുമാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു.

ഇതവസാനിപ്പിക്കാന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, നിങ്ങളെ ഞാന്‍ നശിപ്പിച്ചു കളയും..’.- കങ്കണ തുറന്നു പറയുന്നു. ചിത്രത്തിന്റെ സംവിധായികയും കങ്കണയാണ്.