ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടർന്നു; പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

single-img
18 January 2019

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു.

ഇന്നലെ ഉച്ചയോടെ ആലുവയിലെ ഒരു ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരും മോതിരം മാറിയത്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബിഗ്‌ബോസിലെ ഇവരുടെ സഹമത്സരാര്‍ഥികള്‍ പോലും ഇവരുടെ നിശ്ചയചടങ്ങ് അറിഞ്ഞിരുന്നില്ല.

ബിഗ്‌ബോസില്‍ വച്ചു നടന്നത് വെറും അഭിനയമായിരുന്നെന്നും ഇവരുടെ പ്രണയം പ്രേക്ഷകരെ പറ്റിയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു.