തന്നെ ഒരു നടിയായി അംഗീകരിക്കൂ; അപേക്ഷയുമായി പ്രിയവാര്യര്‍

single-img
17 January 2019

പ്രിയ വാര്യര്‍ നായികയാകുന്ന ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ വിവാദവും അകമ്പടിയായെത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്ന് ആരോപിച്ച് കപൂര്‍കുടുംബവും രംഗത്തുവന്നു. ടീസറിന് ലൈക്കുകളെക്കാള്‍ ഡിസ്ലൈക്കുകളാണ് ലഭിച്ചത്.

വിവാദങ്ങള്‍ കത്തിനില്‍ക്കെ, ഒരു നടിയായി തന്നെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രിയവാര്യര്‍ രംഗത്തെത്തി. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രിയവാര്യര്‍. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്.

ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു.