ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാലകെ.എസ്.ആര്‍.ടി.സി പണിമുടക്ക്

single-img
16 January 2019

കെ.എസ്.ആര്‍.ടി.സിയില്‍ അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്ക്. ശമ്പളപരിഷ്കരണം, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലച്ചേക്കും.

പലപ്പോഴായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ട്രേഡ് യൂണിയനുകളുടെ ഈ നീക്കം. മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. രാവിലെ 10 മണിക്ക് മാനേജ്മെന്റുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല.

തുടര്‍ച്ചയായ ഹര്‍ത്താലിനും പണിമുടക്കിനും പിന്നാലെ ബസ് സമരം കൂടി വരുന്നത് ജനജീവിതം ദുസഹമാക്കും. അതുകൊണ്ടുതന്നെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണിമുടക്കിനെ അഭിമുഖീകരിക്കാനുള്ള ശേഷിയും കെ.എസ്.ആര്‍.ടി.സിക്കില്ല.