പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

single-img
15 January 2019

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയ ബൈപ്പാസ് കടന്നു പോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരുമായി മുഖ്യമന്ത്രിയുടെ റോഡ് ഷോ. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിനു സമർപ്പിച്ച ശേഷമാണ് ബൈപ്പാസിലൂലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തില്‍ റോഡ് ഷോ നടത്തിയത്. ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ തഴയപ്പെട്ട കൊല്ലം ജില്ലയിലെ എംഎല്‍എമാരായ ഇരവിപുരം എംഎല്‍എ നൗഷാദും ചവറ എംഎല്‍എ വിജയന്‍പിള്ളയും റോഡ് ഷോയില്‍ പങ്കെടുത്തു.

ബൈപ്പാസിന്റെ തുടക്ക സ്ഥലത്ത് നിന്ന് ആരഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ഇടത് പ്രവര്‍ത്തകരാണ് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാൽ റോഡ് ഷോയില്‍ യു ഡി എഫ് എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ പങ്കെടുത്തില്ല.