ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല; ബിജെപി നേതാക്കൾക്ക് നിരാശ

single-img
15 January 2019

ശബരിമല വിഷയത്തില്‍ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചതു പോലെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല. അധ്യക്ഷപ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ നിലപാട് മോദി പ്രഖ്യാപിക്കുമെന്ന പ്രത്യാശ പങ്കുവെച്ചിരുന്നു എങ്കിലും ആ വിഷയത്തിലേക്കു കടക്കാൻ മോഡി തയാറായില്ല. ബിജെപിയുടെ പരാജയപ്പെട്ട ശബരിമല സമരത്തിന് പ്രധാന മന്ത്രി ഓര്‍ഡിനന്‍സ് ഇറക്കുമെന്ന പ്രഖ്യാപനം നടത്തുക വഴി പുതു ജീവൻ നൽകാം എന്ന സംസ്ഥാന നേതാക്കളുടെ കണക്കുകൂട്ടൽ ആണ് ഇതോടെ തകർന്നത്.

എന്നാൽ ശബരിമല വിഷയത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും പ്രധാന മന്ത്രി നിശിതമായി വിമർശിച്ചു. കുറച്ച് മാസങ്ങളായി ശബരിമലയെക്കുറിച്ചാണ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തത് ഏറ്റവും ലജ്ജാകരമായ നിലപാടാണെന്നത് ചരിത്രം രേഖപ്പെടുത്തും. എന്നും പ്രധാന മന്ത്രി പറഞ്ഞു.

ആത്മീയതയെ അംഗീകരിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും, യു.ഡി.എഫും വിഭിന്നമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ യു ഡി എഫിന് ഈ വിഷയത്തില്‍ പല സമയങ്ങളിലും പല അഭിപ്രായമാണ് എന്നും പറഞ്ഞു. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു