‘കാട്ടാനയൊക്കെ കെഎസ്ആര്‍ടിസിക്ക് മുന്നില്‍ എന്ത് കാട്ടാനാ’: ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വന്ന വീഡിയോ വൈറല്‍

single-img
14 January 2019

ശബരിമലയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയും കാട്ടാനയും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു ഈ കൊമ്പന്‍. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ കണ്ട് പിന്നോട്ട് പോയി. ഈ സമയമാണ് കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് പോയത്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.

https://www.google.com/url?q=https://youtu.be/JZGd-CBpRFQ&source=gmail&ust=1547526121325000&usg=AFQjCNFo0mtOsqZKm34sm8s3guZmZswyyw