ഫേസ്ബുക്ക് പോസ്റ്റ്: സംവിധായകന്‍ പ്രിയനന്ദനൻ്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി; കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കാനില്ലെന്ന് പ്രിയനന്ദനൻ

single-img
13 January 2019

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ച് സംവിധായകന്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.വീടിന്റെ നൂറ് മീറ്റര്‍ അകലെ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്.സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനകള്‍ നടത്തിയിരുന്നു. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

പ്രിയനന്ദനെതിരെ  ഓരോ ജില്ലയിലും കേസ് കൊടുക്കാനാണ് ബിജെപിയുടെ തീരുമാനം. വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും ഇതു സംബന്ധിച്ച് പ്രിയനന്ദനൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു.