അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രിക്കൊപ്പം നിലപാടെടുത്ത ജസ്റ്റിസ് സിക്രിക്ക് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

single-img
13 January 2019

അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രിക്കൊപ്പം നിലപാടെടുത്ത ജസ്റ്റിസ് സിക്രിയെ കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണൽ പ്രസിഡണ്ട് പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്യാൻ നരേന്ദ്രമോദി തീരുമാനിച്ചെന്നു റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കോടാണ് എന്നാണു ദി പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

മാർച്ച് ആറിന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം സിക്രി സിഎസ്എടിയിൽ സ്ഥാനമേറ്റെടുക്കും. നാലു വർഷത്തേക്കാണ് ഈ നിയമനം. പിന്നീടിത് ദീർഘിപ്പിക്കാനും സാധിക്കും. ഈ പദവി ഏറെ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നതിനാൽത്തന്നെ ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഒരു ബഹുമതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കു ശേഷം സീനിയോരിറ്റിയിൽ മുകളിൽ നിൽക്കുന്നയാളാണ് സിക്രി.


സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട അലോക് വർമയെ തൽസ്ഥാനത്ത് പുനസ്ഥാപിച്ച സുപ്രീം കോടതി വിധി വന്നു രണ്ടു ദിവസത്തിനകം ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. മൂന്നു അംഗങ്ങൾ അധ്യക്ഷനായ സമിതിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ആണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് സിക്രി പിന്താങ്ങുകയായിരുന്നു. പ്രതിപക്ഷത്തു നിന്നും മല്ലികാർജുൻ ഖാർഗെ മാത്രമാണ് മോദിയുടെ അഭിപ്രായത്തെ എതിർത്ത്. ഇതേ തുടര്‍ന്നാണ്‌ അലോക് വർമയെ തൽസ്ഥാനത്ത് നിന്നും മാറ്റാന്‍ മോദിക്കായത്. .