സിസ്റ്റര്‍ ലൂസിയ്ക്കെതിരെ സിന്ധു ജോയ്; സന്യാസിനീമഠത്തിൻ്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്‍പത്തരം

single-img
11 January 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ സമരത്തില്‍ പങ്കെടുത്തതിന് കത്തോലീക്ക സഭ നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസിയ്ക്കെതിരെ മുൻ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് രംഗത്ത്. കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കില്‍ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്‍പത്തരമാണെന്ന് സിന്ധു  ഫേസ്ബുക്കിൽ പറഞ്ഞു.

സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാളായ സിസ്റ്റര്‍ ലൂസി, കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരിയാണെന്ന് സിന്ധു പറയുന്നു.

‘കുമാരി (സിസ്റ്റര്‍) ലൂസിയോട് പറയാനുള്ളത്’ എന്ന തലക്കെട്ടേടെ എഴുതിയിരിക്കുന്ന കുറിപ്പിലാണ് സിസ്റ്റര്‍ ലൂസിയെ സിന്ധു രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.