48 മെഗാപിക്‌സല്‍ പിന്‍ കാമറയുളള ഫോണ്‍ ഷവോമി പുറത്തിറക്കി

single-img
11 January 2019

വിപണിയിലെ ആധിപത്യം അരക്കെട്ടുറപ്പിക്കാന്‍ 48 മെഗാപിക്‌സല്‍ പിന്‍ കാമറയുളള ഫോണ്‍ ഷവോമി പുറത്തിറക്കി. നോട്ട് 6ന്റെ പിന്‍ഗാമിയായെത്തിയ നോട്ട് 7നാണ് വലിയ ശേഷിയുള്ള കാമറ നല്‍കി ഷവോമി ഞെട്ടിച്ചിരിക്കുന്നത്. ഡ്യൂഡ്രോപ് നോച്ചുമായെത്തുന്ന ഷവോമിയുടെ ആദ്യഫോണാണ് നോട്ട് 7. 2.5 ഡി ഗ്ലാസ് പാനലുമായിട്ടാണ് നോട്ട് 7ന്റെ വരവ്.

വിലയുടെ കാര്യത്തിലും ഫോണിലുടെ ഷവോമി ഞെട്ടിക്കുകയാണ്. നോട്ട് 7ന്റെ 3 ജി.ബി റാം 32 ജി.ബി റോം വകഭേദത്തിന് 10,000 രൂപയാണ് വില. 4/64 ജി.ബി, 6/64 ജി.ബി വേരിയന്റുകള്‍ക്ക് യഥാക്രമം 12,500, 14,500 എന്നിങ്ങനെയായിരിക്കും വില. നിലവില്‍ ചൈനീസ് വിപണിയില്‍ പുറത്തിറക്കിയിട്ടുള്ള ഫോണ്‍ വൈകാതെ ആഗോള വിപണികളിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.

2340×1080 പിക്‌സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗണ്‍ 660 പ്രൊസസര്‍, 6 ജി.ബി റാം 64 ജി.ബി സ്‌റ്റോറേജ്, 4000 എം.എ.എച്ച് ബാറ്റി, ക്വുക്ക് ചാര്‍ജ് 4, യു.എസ്.ബി ടൈപ്പ് സി എന്നിവയെല്ലാമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

കാമറ തന്നെയാണ് ഷവോമിയുടെ പുതിയ ഫോണിന്റെ ഹൈലൈറ്റ്. 48+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറകളാണ് നോട്ട് 7ന് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനവും ഇതിനൊപ്പം ഇണക്കിചേര്‍ത്തിരിക്കുന്നു. 13 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി കാമറ. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ.യു.ഐ 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.